ഔഷധസസ്യോദ്യാനം ഒരുക്കി സെന്റ് ജോസഫ്സ് കോളജ്
ഇരിഞ്ഞാലക്കുട: സെന്റ് ജോസഫ്സ് കോളജിന്റ പാഠ്യേതര പ്രവര്‍ത്തനങ്ങളായ പ്രജ്ഞ, പ്രതിഭ, പ്രതീക്ഷ പദ്ധതിയുടെ ഭാഗമായി ബോട്ടണി വിഭാഗവും റിസര്‍ച്ച് സെന്ററും സംയുക്തമായി നടപ്പിലാക്കുന്ന ഔഷധസസ്യോദ്യാനത്തിന്റെ ഉദ്ഘാടനം റവന്യു മന്ത്രി അഡ്വ. കെ. രാജന് നിര്‍വഹിച്ചു. പീച്ചി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യമായി നല്കിയ 150 ഓളം ഔഷധസസ്യങ്ങള്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസയ്ക്ക് അദ്ദേഹം കൈമാറി. റിസര്‍ച്ച് സെന്റര്‍ ഡയറക്ടറും കോളജ് വൈസ് പ്രിന്‍സിപ്പലുമായ ഡോ. സിസ്റ്റര്‍ ഫല്ററ്റ്, ബോട്ടണി വിഭാഗം മേധാവി ഡോ. റോസ്ലിന് അലക്സ് ഒപ്പം വിദ്യാര്‍ഥികളും സന്നിഹിതരായിരുന്നു.