കരുതല്‍ 100 രൂപ ചലഞ്ച് പറപ്പൂക്കര ഇടവകയില്‍
പറപ്പൂക്കര: 1500ല്‍ പരം കിടപ്പുരോഗികള്‍ക്ക് ഭവനങ്ങളില്‍ ചെന്ന് സൗജന്യ പരിചരണവും സൗജന്യമായി മരുന്നും ഉപകരണങ്ങളും. ഇരിങ്ങാലക്കുട രൂപത മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയറിലെ രോഗികളില്‍ ഒരു രോഗിക്ക് ഒരു ദിവസത്തെ മരുന്നിനായി ഒരു നേരത്തെ ആഹാരത്തിന്റെ വകയായി 100 രൂപ മാസംതോറും കരുതലായി നല്കുന്ന ഹൃദയയുടെ രോഗിക്ക് എന്റെ കൈത്താങ്ങ് കരുതല്‍ എന്ന സംരംഭത്തില്‍ പറപ്പൂക്കര ഇടവകയിലെ മുഴുവന്‍ അംഗങ്ങളും പങ്കാളികളായി. ഇതിന്റെ ഉദ്ഘാടനം ഹൃദയ പാലിയേറ്റീവ് കെയര്‍ രൂപത ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പിള്ളിയില് നിന്ന് കരുതല്‍ ലോഗോ ഏറ്റുവാങ്ങി കൊണ്ട് പറപ്പൂക്കര വികാരി മോണ്‍. ജോസ് മാളിയേക്കല്‍, അസിസ്റ്റന്റ് വികാരി ഫാ. ആല്ബിന് പുന്നേലിപറമ്പില്‍, കൈക്കാരന്മാരായ ജോണ്സണ് പുതുപള്ളിപറമ്പില്, ജോസ് പനംകുളം, വിന്‍സെന്റ് പനംകുളം കേന്ദ്രസമിതി പ്രസിഡന്റ് ജിബി ജോര്‍ജ് തോട്ടുങ്കല്‍, ഡീക്കന്‍ ജെറിന് തോട്ട്യാന്‍ സിഎംഐ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു