കോണ്‍ഗ്രസ് കാരുമാത്രാ മേഖലാ ഓഫീസ് ഉദ്ഘാടനവും സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പും
ഇരിങ്ങാലക്കുട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കാരുമാത്രാ മേഖലയിലെ ഓഫീസ് ഉദ്ഘാടനവും സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പും കെപിസിസി അംഗം എം.പി. ജാക്സന് ഉദ്ഘാടനം ചെയ്തു. സൗജന്യ കണട വിതരണവും നടത്തി. സാബു കണ്ടത്തില്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. നാസര്‍. വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന എന്നിവര്‍ മുഖ്യ അതിഥികളായി. പഞ്ചായത്ത് അംഗങ്ങളായ നസീമ നാസര്‍, ഷംസു വെളുത്തേരി, സംഘാടക സമിതി ചെയര്മാന് എ.എ. യൂനസ്, കണ്‍വീനര്‍ കബീര്‍ കാരുമാത്രാ, എ.എ. മുസമ്മില്‍, വി.എ. നാസര്‍. നടരാജന്. റിയാസ് വെളുത്തേരി, താഹ കടലായി എന്നിവര്‍ സംസാരിച്ചു. കൊച്ചിയിലെ ഐ ഫൌണ്ടേഷന്. കോണത്തുകുന്നു അരീപ്പുറത്തു ഒപ്ടിക്കല്‍സ് ക്യാമ്പിനു നേതൃത്വം നല്കി.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം