സംസ്കാര സാഹിതി നിയോജകമണ്ഡലം കമ്മറ്റി നെഹ്റു സ്മൃതി സംഗമം നടത്തി
ഇരിങ്ങാലക്കുട: ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംസ്കാരസാഹിതി നിയോജകമണ്ഡലം കമ്മറ്റി നടത്തിയ നെഹ്റു സ്മൃതിസംഗമം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ചെയര്മാന് സി.എസ്. അബ്ദുള്‍ ഹക്ക് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അരൂണ്‍ ഗാന്ധിഗ്രാം, എ.സി. സുരേഷ്, തോമസ് തത്തംപ്പിള്ളി, പി.കെ. ജിനന്, പി. ഭരത്കുമാര്‍, എം.ജെ. ഷാജി, കെ.എ. അബൂബക്കര്‍, കെ.കെ. വിശ്വനാഥന്, സദ്റു പട്ടേപ്പാടം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലേഖനമത്സരം നടത്തി.