കാക്കാത്തുരുത്തി സീഷോര്‍ ഹാളില്‍ വെച്ച് നീഡ്സിന്റെ 15-ാം വാര്‍ഷികാഘോഷം നടന്നു
ഇരിങ്ങാലക്കുട: കാക്കാത്തുരുത്തി സീഷോര്‍ ഹാളില്‍ വെച്ച് നീഡ്സിന്റെ 15-ാം വാര്‍ഷികാഘോഷം നടന്നു. മുന്‍ കേരള ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. 40 വര്‍ഷം പൂര്‍ത്തിയാക്കിയ നീഡ്സിലെ ദമ്പതികളേയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച നീഡ്സ് കുടുംബാംഗങ്ങളെയും വാര്‍ഷിക സമ്മേളനം ആദരിച്ചു. ചടങ്ങില്‍ നീഡ്സ് വൈസ് പ്രസിഡന്റ് പ്രഫ. ആര്. ജയറാം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഡോ. എസ്. ശ്രീകുമാര്‍, എം.എന്‍. തമ്പാന്‍മാസ്റ്റര്‍, ഗുലാം മുഹമ്മദ്മാസ്റ്റര്‍, പി.ആര്. സ്റ്റാന്‍ലി, കെ.പി. ദേവദാസ്, അഡ്വ. ബോസ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു