സംഗീത അധ്യാപകരുടെ സ്വാഗതഗാനം ഇന്ന്
‘കലതന്‍ ഉത്സവമായ് ബാല്യ കൗമാരത്തിന് ഉത്സവമായ്
അംഗത്തട്ടില്‍ അരങ്ങുകളുയരുകയായ്
കലതന്‍ ഉത്സവമായ്
ബാല്യ കൗമാരത്തിന് ഉത്സവമായ്
അംഗത്തട്ടില്‍ അരങ്ങുകളുയരുകയായ് യവനിക ഉയരുകയായ്’
ഇരിങ്ങാലക്കുട: 33 ാമത് തൃശൂര്‍ റവന്യു ജില്ലാ കലോത്സവത്തോടനുബന്ധിച്ച് ഇന്ന് പ്രധാനവേദിയില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ നൂറോളം വരുന്ന അധ്യാപക അനധ്യാപകര്‍ ചേര്‍ന്ന് ആലപിക്കുന്ന കലോത്സവ ഗാനത്തിന്റെ ആദ്യവരികളാണിവ. ഗാനാലാപനത്തോടൊപ്പം അധ്യാപകരും കുട്ടികളും ചേര്‍ന്നുള്ള ദൃശ്യാവിഷ്കാരവും ഇതോടൊപ്പം സംവിധാനം ചെയ്യുന്നുണ്ട്. കലോത്സവ സ്വാഗതഗാന പരിശീലനം ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂളിലായിരുന്നു. കല്ലേറ്റുംകര ബിവിഎം സ്കൂളിലെ റീന കെ. റാഫേല്‍ ഗാനരചന നിര്‍വഹിച്ച് ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ പി. രഘു സംഗീതം നല്കുന്ന ഗാനാലാപനത്തിന് ജില്ലയിലെ സംഗീത അധ്യാപകരാണ് നേതൃത്വം നല്‍കുന്നത്.