ഷോപ്സ് ആന്‍ഡ് കോമേഴ്ഷ്യല്‍ എംപ്ലോയീസ് യൂണിയന് ഇരിങ്ങാലക്കുട ഏരിയ കണ്വെന്ഷന് നടന്നു
ഇരിങ്ങാലക്കുട: ഷോപ്സ് ആന്‍ഡ് കോമേഴ്ഷ്യല്‍ എംപ്ലോയീസ് യൂണിയന് ഇരിങ്ങാലക്കുട ഏരിയ കണ്വെന്ഷന് സിഐടിയു ഏരിയ കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി അംഗവും തൃശൂര്‍ കോര്പ്പറേഷന് ആരോഗ്യം കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.കെ. ഷാജന് ഉദ്ഘടനം ചെയ്തു. ഷോപ്പുകളിലും കോമേഴ്ഷ്യല്‍ സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്ന തൊഴിലാളികളുടെ അവകാശങ്ങളും അനുകൂല്യങ്ങള്‍ക്കും വേണ്ടിയും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് (എസ്സിഇയു) ഈ വിഭാഗത്തില്‍പെട്ട തൊഴിലാളികളുടെ സമൂഹ്യ സുരക്ഷക്ക് വേണ്ടി കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമനിധിയില്‍ അംഗമാക്കിയ മക്കളുടെ വിദ്യാഭ്യാസത്തിനും, വിവാഹ ധന സഹായം ഉള്‍പ്പെടെ നാനാതരം അനുകൂല്യങ്ങളുടെ അവകാശികളാക്കി മാറ്റാന്‍ ജീവിത സായാഹ്നത്തില്‍ ഗ്രാറ്റിവിറ്റിയും പെന്‍ഷനും ലഭ്യമാക്കുന്നതിനും വേണ്ടി പ്രവര്‍ത്തനം സംഘടിപ്പിച്ചു വരികയാണ്, തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ക്ഷേമനിധിയില്‍ അംഗങ്ങളായര്വര്ക്കുള്ള ക്ഷേമനിധി കാര്‍ഡ് വിതരണം നടത്തി, ഏരിയ പ്രസിഡന്റ് സി.സി. ഷിബിന്റെ അധ്യക്ഷത വഹിക്കുകയും സിഐടിയു ഏരിയ സെക്രട്ടറി വി.കെ. ഗോപി, യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. മോഹനന്, സിഐടിയു ഏരിയ പ്രസിഡന്റ്. സി.ഡി. സിജിത്ത്, എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു, എസ്സിഇയു ഏരിയ യൂണിയന് സെക്രട്ടറി പി.എസ്. വിശ്വംഭരന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു, എസ്സിഇയു യൂണിയന് ജില്ലാ കമ്മിറ്റി മെംബര്‍ അജിത രാജന് സ്വാഗതവും ഏരിയ ട്രഷറര്‍ സുമേഷ് നന്ദിയും പറഞ്ഞു.