പല്ലാവൂര്‍ കര്‍മശ്രേഷ്ഠ പുരസ്കാരം കാലടി കൃഷ്ണയ്യര്‍ക്ക് സമ്മാനിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരനടയില്‍ നടന്നുവന്ന ദേശീയ പല്ലാവൂര്‍ താളവാദ്യമഹോത്സവം സമാപിച്ചു. സമാപനദിവസമായ വ്യാഴാഴ്ച നടന്ന പല്ലാവൂര്‍ തൃപ്പേക്കുളം സ്മൃതിദിനാചരണ ഉദ്ഘാടനവും പല്ലാവൂര്‍ കര്‍മശ്രേഷ്ഠ പുരസ്കാര സമര്‍പ്പണവും ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് നിര്‍വഹിച്ചു. കാലടി കൃഷ്ണയ്യര്‍ പുരസ്കാരം ഏറ്റുവാങ്ങി. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷനായി. പഞ്ചവാദ്യ തിമില പ്രമാണി പരയ്ക്കാട് തങ്കപ്പന് മാരാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. മുരളി ഹരിതം വിശിഷ്ടാതിഥിയായി. മൂര്‍ക്കനാട് ദിനേശന് വാരിയര്‍, രാജേന്ദ്രവര്‍മ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഇരിങ്ങപ്പുറം ബാബുവിന്റെ നേതൃത്വത്തില്‍ ചെമ്പട പാണ്ടിമേളം അരങ്ങേറി.