വീട്ടമ്മ ചികിത്സ സഹായം തേടുന്നു
കരുവന്നൂര്‍: ടെറസില്‍ നിന്ന് വീണ് അബോധാവസ്ഥയില്‍ കഴിയുന്ന വീട്ടമ്മയ്ക്കുവേണ്ടി കുടുംബം ചികിത്സ സഹായം തേടുന്നു. കരുവന്നൂര്‍ പുത്തേരി അനിലന്റെ ഭാര്യ ഷീജയാണ് ചികിത്സയില്‍ കഴിയുന്നത്. ഒമ്പത് മാസം മുമ്പ് ജോലിക്കിടയിലാണ് ഷീജ വീണത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരത്തിന് ചലനശേഷി തിരിച്ചു വരുന്നുണ്ട്. പൂര്‍ണമായും ഭേദമാവണമെങ്കില്‍ 15 ലക്ഷം രൂപ ചികിത്സ ചെലവ് വരും. പ്രതിമാസം 50,000 രൂപ മരുന്നിന് വേണം. കൂലിപ്പണിക്കാരനായ അനിലനും കുടുംബത്തിനും ഈ തുക കണ്ടെത്താനാവില്ല. അനിലനും കുടുംബവും വാടക വീട്ടിലാണ് താമസം. കൗണ്‍സിലര്‍ കെ. പ്രവീണ്‍ കണ്‍വീനറായി ചികിത്സ സഹായ സമിതി രൂപീകരിച്ചു. സമിതി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ കരുവന്നൂര്‍ ശാഖയില്‍ സേവിംഗ്സ് അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍ 022101000014117. ഐഎഫ്എസ്സി ഐഒബിഎ0000221. ഗൂഗിള്‍ പേ അക്കൗണ്ട് നമ്പര്‍ 9400171119.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ