കടുപ്പശേരി തിരുഹൃദയ ദേവാലയത്തില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പുതിരുനാളിന് കൊടിയേറി
കടുപ്പശേരി: കടുപ്പശേരി തിരുഹൃദയ ദേവാലയത്തില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പുതിരുനാളിന് കൊടിയേറി. ഫാ. വര്‍ഗീസ് പാത്തടന് കൊടിയേറ്റകര്‍മം നിര്‍വഹിച്ചു. നാളെ രാവിലെ ഏഴുമണിയുടെ ദിവ്യബലിക്ക് ഫാ. സാജു ഇലഞ്ഞിക്കല്‍ എംഎസ്ടി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ലദ്ദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിപ്പ്, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. വൈകീട്ട് നാലിന് തുമ്പൂര്‍ കപ്പേളയിലും, 5.30ന് വടക്കേ കപ്പേളയിലും ലദ്ദീഞ്ഞ്. വൈകീട്ട് 9.30ന് യൂണിറ്റുകളില്‍ നിന്ന് അമ്പ് പ്രദക്ഷിണം പള്ളിയിലേക്ക് എത്തിച്ചേരും. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 6.45ന്റെ ദിവ്യബലിക്ക് ഫാ. ജോസ് കൊടിയന്‍ സിഎംഐ കാര്‍മികത്വം വഹിക്കും. പത്തിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപതാ ചാന്‍സലര്‍ ഫാ. നെവിന് ആട്ടോക്കാരന് മുഖ്യകാര്‍മികത്വം വഹിക്കും. പ്രസുദേന്തിവാഴ്ച്ച, ലദ്ദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്. വൈകീട്ട് നാലിന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും, വര്‍ണ മഴയും ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. റോബിന് പാലാട്ടി, കൈക്കാരന്മാരായ സാബു വടക്കുംഞ്ചേരി, ആന്റണി കോങ്കോത്ത്, ജോബി താഴേക്കാടന്‍, ജനറല്‍ കണ്‍വീനര്‍ ജോബി മാളിയേക്കല്‍, പബ്ലിസ്റ്റി കണ്‍വീനര്‍മാരായ സിജോയ് തോമസ്, ജസ്റ്റിന് കോങ്കോത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.