പത്താം ക്ലാസുകാര്‍ സഞ്ചരിച്ച ബൈക്ക് മൂന്ന് വാഹനങ്ങളിടിച്ച് അപകടം
വിദ്യാര്‍ഥികളടക്കം മൂന്നുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട: പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് സ്കൂട്ടറിലും കാറിലും ഇടിച്ചശേഷം മറ്റൊരു ബൈക്കിനുമുകളിലേക്ക് വീണു. ബൈക്കിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികളടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഠാണാവ് ഭാഗത്തുനിന്ന് വേഗത്തില്‍ വന്നിരുന്ന വിദ്യാര്‍ഥികളുടെ ബൈക്ക് കനറാ ബാങ്ക് പരിസരത്തുവെച്ച് എതിരേ വന്നിരുന്ന സ്കൂട്ടറിലാണ് ആദ്യമിടിച്ചത്. സ്കൂട്ടര്‍ യാത്രക്കാരിയായ ഇരിങ്ങാലക്കുട തെക്കേ അങ്ങാടി എടപ്പിള്ളി വീട്ടില്‍ റീത്തയ്ക്ക് പരിക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ത്താതെ പോയ ബൈക്ക് സ്നേഹ ഹോട്ടലിന് മുന്‍പിലായി എതിരേ വന്നിരുന്ന കാറിലിടിച്ച് സമീപത്ത് നിര്‍ത്തിയിരുന്ന ബൈക്കിന് മുകളിലേക്കുവീണു. കാറിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ വിദ്യാര്‍ഥികളെ ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തില്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു