ഫാ. ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. മഞ്ജു കുര്യന് സമ്മാനിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സംസ്ഥാനത്തെ മികച്ച കോളജ് അധ്യാപകന് നല്‍കിവരുന്ന ഫാ. ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. മഞ്ജു കുര്യന്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ പ്രിന്‍സിപ്പലും രസതന്ത്രം വിഭാഗത്തില്‍ പ്രഫസറുമാണ് ഡോ. മഞ്ജു കുര്യന്. ക്രൈസ്റ്റ് കോളജില്‍ വച്ചു നടന്ന അവാര്‍ഡ് ദാനചടങ്ങില്‍ എംജി സര്‍വകലാശാല വൈസ് ചന്‍സലര്‍ പ്രഫ. ഡോ. സാബു തോമസ് അവാര്‍ഡ് സമ്മാനിച്ചു. കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞാമ്പള്ളി അധ്യക്ഷനായിരുന്നു. സിഎംഐ ദേവമാതാ കൗണ്‍സിലര്‍ ഫാ. ഫ്രാങ്കോ ചിറ്റിലപ്പിളളി അനുഗ്രഹ പ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം യൂജിന്‍ മോറെലി, പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, എന്നിവര്‍ പ്രസംഗിച്ചു. അധ്യാപന രംഗത്തെ മികവിനൊപ്പം ഗവേഷണ മികവും കലാസാംസ്കാരിക സാമൂഹിക രംഗങ്ങളിലെ സജീവ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുക. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ഫാ. ജോസ് തെക്കന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ അവാര്‍ഡ്. മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന്, കവിയും നിരൂപകനുമായ പ്രഫ. കെ. സച്ചിദാനന്ദന്, കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്, കേരള പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ഡോ. എം. ഉസ്മാന്, സിഎംഐ ദേവമാതാ വികര് പ്രൊവിന്‍ഷ്യല്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.