നിങ്ങള്‍ക്കൊപ്പം ഞങ്ങളും 2k23 എന്ന ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
കണ്ണിക്കര: പ്രവാസി അസോസിയേഷനും കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂളും സംയുക്തമായി ആധുനിക ലോകത്തിലെ ജീവിതാവസ്ഥകളെക്കുറിച്ച് നിങ്ങള്‍ക്കൊപ്പം ഞങ്ങളും 2കെ23 എന്ന ബോധവല്‍ക്കരണ ക്ലാസ് നടത്തി. തൃശൂര്‍ ജില്ല അസിസ്റ്റന്റ് കളക്ടര്‍ വി.എം. ജയകൃഷ്ണന് ഐഎഎസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കണ്ണിക്കര പ്രവാസി അസോസിയേഷന് പ്രസിഡന്റ് ഉണ്ണികൃഷ്ണന് മേല്‍പ്പുറത്ത് അധ്യക്ഷത വഹിച്ചു. കാപാ സെക്രട്ടറി റിജോ ജോസ് ചാതേലി സ്വാഗതം പറഞ്ഞ യോഗത്തില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ഷൈനി വര്‍ഗീസ് സെന്റ് പോള്‍സ് സ്കൂള്‍ അധ്യാപിക കുക്കു ടീച്ചര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. തുടര്‍ന്ന് ആധുനിക കാലഘട്ടത്തിലെ തെറ്റായ സാമൂഹിക ഇടപെടലുകളില്‍ പെട്ട് വഴിതെറ്റി പോകുന്ന ഇന്നത്തെ യുവതലമുറയെ നേരിന്റെ പാതിലേക്ക് ശരിയായ സാമൂഹ്യബോധം വളര്‍ത്തുന്നതിന് വേണ്ടി ഇന്റര്‍നാഷണല്‍ ട്രെയിനറും സൈക്കോളജി റിസര്‍ച്ചറും ആയ ഡോ. പി.പി. സുരേഷ് കുമാര്‍ ക്ലാസ് നയിച്ചു.

പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു
കാര്‍ഷിക വായ്പ വിതരണ സെമിനാര്‍ നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി