കാഴ്ചമറച്ച് കാടും പടലവും, വെട്ടിനിരത്തി, കൗണ്‍സിലറും നഗരസഭാ ജീവനക്കാരും
വെട്ടിനിരത്തി, കൗണ്‍സിലറും നഗരസഭാ ജീവനക്കാരും
പുല്ലൂര്‍: ഉരിയചിറ കുളത്തിനു സമീപത്തെ അപകടവളവില്‍ കാഴ്ചമറച്ച് നിന്നിരുന്ന കാടും പടലവും മാലിന്യവും നീക്കം ചെയ്തു. 15ാം വാര്‍ഡ് കൗണ്‍സിലര്‍ ധന്യ ജിജുവിന്റെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ കണ്ടിജന്റ് ജോലിക്കാരും പരിസരവാസികളായ ജെസ്റ്റിന് ജോണ്‍, ബിലു, ജിജു കോട്ടോളി എന്നിവര്‍ ചേര്‍ന്നാണു ഈ പ്രദേശം വൃത്തിയാക്കിയത്. റെയില്‍വേ സ്റ്റേഷന് റോഡ് മന്ത്രിപുരം ഇറക്കത്തുള്ള ഉരിയചിറ കുളത്തിനു സമീപം അപകടങ്ങള്‍ നിത്യം ഉണ്ടാവുമായിരുന്നു. നിരവധി പേരുടെ ജീവനാണു ഇവിടെ നഷ്ടപ്പെട്ടത്. പുല്ല് വളര്‍ന്നു കാടു പോലെയായതോടെ രണ്ടു വശത്തു നിന്നും വാഹനങ്ങള്‍ കാണുവാന്‍ പറ്റാത്ത അവസ്ഥയായി. മാത്രവുമവല്ല, ഈ പ്രദേശം കാട് കയറിയതോടെ മാലിന്യം വലിച്ചെറിയുന്നതും പതിവായി. ഇതുവഴിയുള്ള കാല് നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇതു ഏറെ അപകട ഭീഷണിയായിരുന്നു.