കാട്ടൂര്‍ ബസാറില്‍ ജയ്ഭാരത് സത്യാഗ്രഹം സംഘടിപ്പിച്ചു
കാട്ടൂര്‍: വെറുപ്പിന്റെയും വിദ്വേഷരാഷ്ട്രീയത്തിന്റെയും പാത സ്വീകരിച്ച നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള തിരിച്ചടിയാണ് രാജ്യത്ത് വരാനിരിക്കുന്നതെന്നു ഡിസിസി പ്രസിഡന്റ് ജോസ് വളളൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ ഭരണകൂട ഭീകരതക്കെതിരെ അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന സമരത്തിന്റെ ഭാഗമായി സത്യമേവ ജയതേ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ജയ്ഭാരത് സത്യാഗ്രഹം കാട്ടൂര്‍ ബസാറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് സ്വാഗതം പറഞ്ഞു. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.എഫ്. ഡോമിനിക്, ടി.എം. ചന്ദ്രന്, ആന്റോ പെരുമ്പുള്ളി, ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ഗോദനന്, വൈസ് പ്രസിഡന്റ് വിപിന്‍ ഇടിയത്ത്, പ്രകാശന് മാസ്റ്റര്‍, ഷെറിന് തേര്‍മഠം, സിദ്ദിഖ് കറപ്പംവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

കാട്ടൂര്‍ ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
തീവ്ര വോട്ടര്‍പട്ടിക പരിഷ്ക്കരണം- കാട്ടൂരില്‍ എല്‍ഡിഎഫ് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി
കാട്ടൂര്‍ പഞ്ചായത്തില്‍ ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് ജനകീയ കുറ്റവിചാരണ പദയാത്ര നടത്തി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി