ഡോ. സിസ്റ്റര്‍ ബ്ലെസി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് പുതിയ പ്രിന്‍സിപ്പലായി ഡോ. സിസ്റ്റര്‍ ബ്ലെസി ചുമതലയേറ്റു. 2003 മുതല്‍ കലാലയത്തില്‍ അധ്യാപികയായിരുന്ന സിസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യക്ഷയുമായിരുന്നു. കലാലയത്തില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡയറക്ടറും എക്സാമിനേഷന് വിഭാഗം ഡെപ്യൂട്ടി കണ്ട്രോളറും കഴിഞ്ഞ അഞ്ചു വര്‍ഷം വൈസ് പ്രിന്‍സിപ്പലുമായിരുന്നു. ഈ കോളജിലെ തന്നെ പൂര്‍വ വിദ്യാര്‍ഥിയാണ്. ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റു നേടിയത്. കല്പറമ്പ് പട്ടേരി വീട്ടില്‍ ദേവസി മറിയം ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ ബ്ലെസി

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം