സംസ്ഥാനത്ത് (സെപ്റ്റംബർ 5) 2655 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 2655 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 590 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 276 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 249 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 244 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 222 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 186 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 170 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 169 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 148 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 131 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 119 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 100 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 31 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 20 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
11 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിജയകുമാർ (61), ആഗസ്റ്റ് 31ന് മരണമടഞ്ഞ കണ്ണൂർ പുതിയങ്ങാടി സ്വദേശി അബ്ദുൾ കരീം (78), തിരുവനന്തപുരം വെള്ളായണി സ്വദേശി മണിയൻ നാടാർ (70), കൊല്ലം നടുവത്തൂർ സ്വദേശിനി ധന്യ (26), തൃശൂർ പൂങ്കുന്നം സ്വദേശി ധനലക്ഷ്മി (60), ആഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി വി.കെ. ദേവസ്യ (73), ആഗസ്റ്റ് 17ന് മരണമടഞ്ഞ കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനി ബീഫാത്തിമ (80), സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞ കൊല്ലം ചെറിയവളനല്ലൂർ സ്വദേശിനി ആശ മുജീബ് (45), കൊല്ലം അഞ്ചൽ സ്വദേശിനി അശ്വതി (25), കൊല്ലം ശാസ്താംകോട്ട സ്വദേശിനി സുധാകുമാരി (54), തിരുവനന്തപുരം വെള്ളറട സ്വദേശിനി ശ്യാമള (62) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 337 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഎെവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരിൽ 38 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 114 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 220 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 169 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി.
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1506 ആണ്. തൃശൂർ സ്വദേശികളായ 39 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5186 ആണ്. ഇതുവരെ രോഗമുക്തരായത് 3627 പേർ.രോഗം സ്ഥിരീകരിച്ചവരിൽ 159 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 53 പേരുടെ രോഗഉറവിടമറിയില്ല. ദയ ക്ലസ്റ്റർ 6, പരുത്തിപ്പാറ ക്ലസ്റ്റർ 5, എലൈറ്റ് ക്ലസ്റ്റർ 4, അഴീക്കോട് ക്ലസ്റ്റർ 18, ഇന്റഗ്രേറ്റഡ് പോലീസ് റിക്രൂട്ട്മെന്റ് ട്രയിനിംഗ് സെന്റർ (പോലീസ് അക്കാദമി)4, സ്പിന്നിംഗ് മിൽ 5, ജി.എച്ച് ക്ലസ്റ്റർ 2, ഫ്രന്റ് ലൈൻ വർക്കർ 2, ആരോഗ്യപ്രവർത്തകർ 4, മറ്റ് സമ്പർക്കം 56, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 3, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 7 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. രോഗം സ്ഥിരീകരിച്ചവരിൽ 60 വയസ്സിന് മുകളിൽ പ്രായമുളള 5 പുരുഷൻമാരും 11 സ്ത്രീകളും 10 വയസ്സിൽ താഴെ പ്രായമുളള 4 ആൺകുട്ടികളും 7 പെൺകുട്ടികളും ഉൾപ്പെടുന്നു. രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 108, സി.എഫ്.എൽ.ടി.സി ഇ.എസ്.എെ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 46, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്39, ജി.എച്ച് ത്യശ്ശൂർ13, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി – 35, കില ബ്ലോക്ക് 1 തൃശ്ശൂർ54, കില ബ്ലോക്ക് 2 ത്യശ്ശൂർ 29, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ141, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ136, എം. എം. എം. കോവിഡ് കെയർ സെന്റർ തൃശ്ശൂർ43, ചാവക്കാട് താലൂക്ക് ആശുപത്രി 25, ചാലക്കുടി താലൂക്ക് ആശുപത്രി 14, സി.എഫ്.എൽ.ടി.സി കൊരട്ടി – 46, കുന്നംകുളം താലൂക്ക് ആശുപത്രി 12, ജി.എച്ച് . ഇരിങ്ങാലക്കുട – 16, ഡി .എച്ച്. വടക്കാഞ്ചേരി – 6, അമല ഹോസ്പിറ്റൽ ത്യശ്ശൂർ 6, ജൂബിലി മിഷൻ മെഡിക്കൽ കോളജ് തൃശ്ശൂർ 17, മദർ ഹോസ്പിറ്റൽ ത്യശ്ശൂർ 1, എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂർ – 12, പി. സി. തോമസ് ഹോസ്റ്റൽ തൃശ്ശൂർ236. 302 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9399 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 186 പേരെ ആശുപത്രികളിൽ പുതിയതായി പ്രവേശിപ്പിച്ചു. 1416 പേർക്ക് ആന്റിജൻ പരിശോധന നടത്തി.