അയ്യന്‍കാളി പ്രതിമ സ്ഥാപിച്ചു
ഇരിങ്ങാലക്കുട: കേരള പുലയര്‍ മഹാസഭയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഓര്മക്കായ് അയ്യന്‍കാളിയുടെ അര്‍ദ്ധകായ പ്രതിമ വെള്ളിലാംകുന്ന് ശാഖാ കേന്ദ്രത്തില്‍ സ്ഥാപിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ. അജയഘോഷ് പ്രതിമ അനാഛാദനം നിര്‍വഹിച്ചു. കെ.സി. സുധീര്‍ അധ്യക്ഷത വഹിച്ചു. യൂണിയന് പ്രസിഡന്റ് പി.വി. പ്രതീഷ്, സെക്രട്ടറി പി.എന്‍. സുരേഷ്, ശാഖാ സെക്രട്ടറി മിന്നു പവിത്രന്, നിത്യ കൊളത്തറ എന്നിവര്‍ പ്രസംഗിച്ചു. രണ്ടടി ഉയരമുള്ള അയ്യന്‍കാളി പ്രതിമ നിര്‍മിച്ചതു നടവരമ്പ് സ്വദേശിയും ശില്പിയുമായ എം.സി. സുനന്ദകുമാറാണ്. ഇദ്ദേഹം കേരള പുലയര്‍ മഹാസഭ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും നടവരമ്പ് ഓട്ടുപാത്ര വ്യവസായ സഹകരണ സംഘം (ബെല്‍ വിക്സ്) ജീവനക്കാരനുമാണ്. യൂണിയനിലെ 11 ശാഖാ കേന്ദ്രങ്ങളിലും കുടുംബങ്ങളിലും ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.