വീട്ടില്‍കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതിയെ ഏഴുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചു
ഇരിങ്ങാലക്കുട: വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ ഏഴുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചു. മേലൂര്‍ പുഷ്പഗിരി ആലുവക്കാരന്‍ വീട്ടില്‍ വത്സനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ എടക്കുളം സ്വദേശി ഈശ്വരമംഗലത്ത് വീട്ടില്‍ ശുപ്പാണ്ടി എന്നു വിളിക്കുന്ന അഖിലിനെ മൂന്നുവര്‍ഷം തടവും 25000 രൂപ പിഴയും പിഴ അടക്കാത്ത പക്ഷം ആറുമാസം അധികതടവിനും കൂടാതെ ഏഴുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം അധികതടവിനും പിഴയുടെ 50 ശതമാനം തുക ആവലാതിക്കാരന് കൊടുക്കുന്നതിനും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് സന്തോഷ് കെ. വേണുവാണ് ശിക്ഷ വിധിച്ചത്.
പണസംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ആവലാതിക്കാരനായ വത്സനെ 2021 ജൂണ്‍ ഒമ്പതിന് രാത്രി എട്ടിനു വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കയറി കത്തികൊണ്ട് വലതു നെഞ്ചില്‍ കുത്തി നെഞ്ചിലും ശ്വാസകോശത്തിലും മാരകമായ മുറിവേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതാണ് കേസ്. കാട്ടൂര്‍ എസ്ഐ ആയിരുന്ന ആര്. രാജേഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാട്ടൂര്‍ സിഐ വി.വി. അനില്‍കുമാര്‍ ആദ്യം അന്വേഷണം നടത്തുകയും തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് സജീവ് അന്വേഷണം ഏറ്റെടുത്ത് തുടരന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകള്‍ ഹാജരാകകുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, മുസഫര്‍ അഹമ്മദ് എന്നിവര്‍ ഹാജരായി.