വികസന മുരടിപ്പിനെതിരെ എല്‍ജെഡിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: യുഡിഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനെതിരെയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 41 വാര്‍ഡുകളിലും എല്‍ഡിഫ് സംഘടിപ്പിച്ച ധര്‍ണയുടെ ഭാഗമായി എല്‍ജെഡി പ്രവര്‍ത്തകര്‍ 23ാം വാര്‍ഡില്‍ നടത്തിയ ധര്‍ണ സംവിധായകന് തോംസണ്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് കെ. തോമസ് അധ്യക്ഷത വഹിച്ചു. വര്‍ഗീസ് തെക്കേക്കര, ടി.വി. ബാബു എന്നിവര്‍ പ്രസംഗിച്ചു.