ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
മുരിയാട് : ഇരുവൃക്കകളും തകരാറിലായ യുവാവ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. ആനന്ദപുരം കുന്നുമ്മക്കര മാണിയുടെ മകന് സുഭാഷിനാണ് വൃക്ക മാറ്റിവയ്ക്കേണ്ടത്. ആഴ്ചയില്‍ മൂന്ന് ഡയാലിസിസാണ് ഇപ്പോള്‍ ചെയ്യുന്നത്. അസുഖം ബാധിച്ചശേഷം പണിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല.
ആറാം ക്ലാസില്‍ പഠിക്കുന്ന മകളും ഭാര്യയുമടങ്ങുന്നതാണ് സുഭാഷിന്റെ കുടുംബം. വ്യക്കമാറ്റിവയ്ക്കാതെ വേറെ മാര്‍ഗമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് വലിയ ചെലവുവരും. സുഭാഷിനേയും കുടുംബത്തേയും സഹായിക്കാന്‍ മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളിയുടേയും 17ാം വാര്‍ഡ് അംഗം നിതാ അര്‍ജുനന്റേയും നേതൃത്വത്തില്‍ ജനകീയ സമിതി രൂപവത്കരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ആനന്ദപുരം ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 0785053000003784, ഐ.എഫ്.എസ്.സി. കോഡ് sibl0000785. ഗൂഗിള്‍പേ നമ്പര്‍: 9562244575.