സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) വിദ്യാര്‍ഥികള്‍ക്ക് അംബാസഡര്‍സ് ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) വിദ്യാര്‍ഥികള്‍ക്ക് അംബാസഡര്‍സ് ട്രെയിനിംഗ് ക്യാമ്പ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷൈജു ഉദ്ഘാടനം ചെയ്യുന്നു
കാട്ടൂര്‍: ജനമൈത്രി പോലീസും ഡ്രീം സംഘടനയും സംയുക്തമായി കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഗവ. ഹൈസ്കൂള്‍ കാറളം, എച്ച്ഡിപി ഹൈസ്കൂള്‍ എടതിരിഞ്ഞി, ബിവിഎം ഹൈസ്കൂള്‍ കല്പറമ്പ് എന്നീ സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) വിദ്യാര്‍ഥികള്‍ക്ക് അംബാസഡര്‍സ് ട്രെയിനിംഗ് ഏകദിന ക്യാമ്പ് കല്പറമ്പ് ബിവിഎം ഹൈസ്കൂളില്‍ സംഘടിപ്പിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ദിവസം 80 കുട്ടികള്‍ വീതം പങ്കെടുത്തു. ക്യാമ്പ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷൈജു ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ പോലീസ് സ്റ്റേഷന് പിആര്‍ഒ എഎസ്ഐ ശ്രീജിത്ത്, ജനമൈത്രി ബീറ്റ് ഓഫീസര്‍ ധനേഷ് എന്നിവര്‍സംസാരിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു