സെന്റ് ജോസഫ്സ് കോളജില്‍ ദേശീയ ഗണിതശാസ്ത്ര പരിശീലന പരിപാടി പ്രഫ. ഡോ. കെ. വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ എന്‍ബിഎച്ച്എം സഹായത്തോടെ സെന്റ് ജോസഫ്സ് കോളേജും എംടിടിഎസ് ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇനിഷിയേന് ഇന്‍ടു മാത്തമാറ്റിക്സ് ഗണിതശാസ്ത്രത്തിന് ഒരാമുഖം എന്ന പരിശീലന പരിപാടിക്ക് തുടക്കമായി. ചാവറ ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ. കോളജിലെ ഗണിതശാസ്ത്ര വിഭാഗം പ്രഫ. ഡോ. കെ. വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ഗണിതശാസ്ത്ര വകുപ്പ് മേധാവി സിന്‍ഡ ജോയ്, ഡിപ്പാര്‍ട്ട്മെന്റ് മുന്‍ മേധാവി കെ.വി ഗീത, വി.എസ്. ധന്യ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് വിസിറ്റിംഗ് പ്രൊഫസര്‍ ആയ ഡോ. എ.ജെ. ജയന്തനും തമിഴ്നാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. എ. ചന്ദ്രശേഖരനും ചടങ്ങില്‍ സന്നിഹിതരായിരുന്നു.