കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ഇടവകമധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടികയറി
കരുവന്നൂര്‍: സെന്റ് മേരീസ് ദേവാലയത്തില്‍ ഇടവകമധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ മെയ് നാല്, അഞ്ച് തിയതികളില്‍ ആഘോഷിക്കും. വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. മെയ് നാലിന് രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി, രൂപം എഴുന്നള്ളിച്ചുവെയ്ക്കല്‍. ഫാ. വില്സന് എലുവത്തിങ്കല്‍ കൂനന്‍ മുഖ്യകാര്‍മികത്വം വഹിക്കും. 10ന് പ്രഥമദിവ്യകാരുണ്യസ്വീകരണം, സ്ഥൈര്യലേപനം, ദിവ്യബലി. വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍ കാര്‍മികത്വം വഹിക്കും. വൈകീട്ട് 4.30ന് പരിശുദ്ധ മാതാവിന്റെ വള എഴുന്നള്ളിപ്പ് പള്ളിയില്‍ നിന്നും ആരംഭിക്കും. 7.30ന് വള എഴുന്നള്ളിപ്പ് പള്ളിയില്‍ സമാപിക്കും. തിരുനാള്‍ദിനമായ മെയ് അഞ്ചിന് രാവിലെ 6.15ന് നേര്‍ച്ചപായസം വെഞ്ചിരിപ്പ്, 6.30ന് ദിവ്യബലി. ഫാ. ഡേവിസ് കല്ലിങ്ങല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. നെവിന് ആട്ടോക്കാരന് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജെയിംസ് പള്ളിപ്പാട്ട് സന്ദേശം നല്‍കും.
വൈകീട്ട് 5.30ന് ഇടവകദിനാഘോഷം ഫാ. വര്‍ഗീസ് ചാലിശേരി ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ 6.30ന് പരേതരുടെ അനുസ്മരണദിവ്യബലി, ഒപ്പീസ്. 12ന് എട്ടാമിടം ഊട്ടുതിരുനാള് ദിനത്തില്‍ രാവിലെ 6.30ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ഡേവിസ് കല്ലിങ്ങല്‍ കാര്‍മികത്വം വഹിക്കും. 9.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോസഫ് കിഴക്കുംതല കാര്‍മികത്വം വഹിക്കും. വൈകീട്ട് 6.30ന് പ്രഫഷണല്‍ സിഎല്‍സി ഒരുക്കുന്ന ഡിജെ ഫ്യൂഷന്‍ നൈറ്റ് ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍, കൈക്കാരന്മാരായ ആന്റോ പോട്ടോക്കാരന്‍, വിന്‍സെന്റ് ആലുക്കല്‍, ടോബി തെക്കൂടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.