വനമഹോത്സവത്തിന്റെ ഭാഗമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

വനമഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് കൂട്ടായ്മകള്‍ ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ സംയുക്താഭിമുഖ്യത്തില്‍ ചാലക്കുടി ഡിവിഷനിലെ 12 സങ്കേതങ്ങളിലെ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ക്കായി വിതരണം ചെയ്ത പഠനോപകരണങ്ങള്‍.
ഇരിങ്ങാലക്കുട: വനമഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് കൂട്ടായ്മകള്‍ ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ സംയുക്താഭിമുഖ്യത്തില്‍ ചാലക്കുടി ഡിവിഷനിലെ 12 സങ്കേതങ്ങളിലെ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ശാസ്താംപൂവ്വം ട്രൈബല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് ശാസ്താംപൂവ്വം റേഞ്ച് ഓഫീസര്‍ ശരത് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഹാരിഷ് പോള്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് സോണ്‍ ചെയര്മാന് ജോണ്‍ നിതിന്‍ തോമസ്, സെക്രട്ടറി കെ.ജെ. ഡയസ്, ട്രഷറര്‍ ടിനോ ജോസ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അനൂപ് എന്നിവര്‍ സംസാരിച്ചു. കോളജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വീണ സാനി, എന്‍. ഉര്‍സുല, ഡി. മഞ്ജു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.