ക്രൈസ്റ്റില്‍ വിവര്‍ത്തന പഠന ദേശീയ കോണ്‍ഫറന്‍സ് ഡോ. ദുര്ജത്തി ശര്‍മ്മ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയില്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവര്‍ത്തന പഠന ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ഗുവാഹത്തി യൂണിവേഴ്സിറ്റിലെ മോഡേണ്‍ ഇന്ത്യന്‍ ലാന്‍ഗ്വേജസ് ആന്‍ഡ് ലിറ്റററി സ്റ്റഡീസ് പ്രഫസര്‍ ഡോ. ദുര്ജത്തി ശര്‍മ്മ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. സെന്റ് തേരേസാസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറും വിവര്‍ത്തകയുമായ ഡോ. പ്രിയ കെ. നായര്‍, ദി ഫ്രന്‍ഡ്ലൈന്‍ മാഗസീന് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ ജിനോയ് ജോസ് എന്നിവര്‍ മറ്റ് സെഷനുകള്‍ നയിച്ചു.
എഐയുടെ വരവിനൊപ്പം വിവര്‍ത്തന പഠനങ്ങളില്‍ ആഗോള തലത്തിലെ മാറ്റങ്ങളെ ഊന്നി നടന്ന പ്രഭാഷണങ്ങളില്‍ വിവിധ മേഖലകളില്‍ വിവര്‍ത്തനം നേരിടുന്ന വെല്ലുവിളികളെ ഉദാഹരണങ്ങളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ടു. കോളജ് മാനേജര്‍ ഫാ. ജോയ് പീണഇക്കപറമ്പില്, പ്രിന്‍സിപ്പാള്‍ ഇന്‍ച്ചാര്‍ജ് ഡോ. സേവ്യര്‍ ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ അസോസിയേറ്റ് പ്രൊഫസര്‍ പള്ളിക്കാട്ടില്‍ മേരി പത്രോസ്, ഇംഗ്ലീഷ് വിഭാഗം അധ്യക്ഷന്‍ ഡോ. കെ.ജെ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.