കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം,ഇരിങ്ങാലക്കുട സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു
ഇരിങ്ങാലക്കുട: കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ഇരിങ്ങാലക്കുട പൊറത്തിശേരി കല്ലട ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചെല്ലിക്കര വീട്ടില്‍ സുനിയുടെ മകന് സിദ്ധാര്‍ഥ്(19) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെ മൂവാറ്റുപുഴപിറവം റോഡില്‍ മാറാടി മഞ്ചേരിപ്പടിക്കു സമീപമാണ് അപകടമുണ്ടായത്.
കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഈ കോളജിലെ സഹപാഠികളുമായി സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. സിദ്ധാര്‍ത്ഥ് ആണ് കാര്‍ ഓടിച്ചിരുന്നത്. പെരുമ്പാവൂര്‍ ഓടക്കാലി മലേക്കുഴി ആയിഷ പര്വീന്(19), മലപ്പുറം ഇല്ലിക്കല്‍ അസ്റ അഷൂര്‍(19), നെല്ലിക്കുഴി സ്വദേശി ഫാത്തിമ(20), നേഹ, ഉമ്മര്‍ സലാം എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍.
പിറവം അരീക്കല്‍ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ഇതേ ദിശയില്‍ പിറവം ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന വാഗണര്‍ കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാറിലും എതിര്‍ദിശയില്‍ വന്ന മൂവാറ്റുപുഴവൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുവിദ്യാര്ഥികളെ ആലുവ രാജഗിരി ആശുപത്രിയിലും മൂന്നുപേരെ മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇവരില്‍ രണ്ടുപേര്‍ വെന്റിലേറ്ററിലാണ്. സിദ്ധാര്‍ഥന്റെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൂവാറ്റുപുഴ ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കേരള ബാങ്ക് പെരിങ്ങോട്ടുകര ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് പിതാവ് സുനി. മാതാവ് കവിത ഇരിങ്ങാലക്കുട മിനി സിവില്‍സ്റ്റേഷനിലെ റവന്യു വിഭാഗത്തിലെ ജീവനക്കാരിയാണ്. സഹോദരി: ദേവഗായത്രി (ഇരിങ്ങാലക്കുട ലിറ്റില്‍ ഫല്വര് സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി).