സെന്റ് ജോസഫ്സ് കോളജില്‍ വൃദ്ധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റം ഉദ്ഘാടനം നടത്തി

സെന്റ് ജോസഫ്സ് കോളജില്‍ വൃദ്ധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റം ഉദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കുന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, ഐകെഎസ്. ഡയറക്ടര്‍ ഡോ. വി.എസ്. സുജിത, ലിറ്റി ചാക്കോ എന്നിവര്‍ സമീപം.
ഇരിങ്ങാലക്കുട: ഇന്ത്യന്‍ വൈജ്ഞാനിക പാരമ്പര്യത്തിന്റെ വീണ്ടെടുക്കലും ഗവേഷണപദ്ധതികളും ലക്ഷ്യമിട്ട് ഇന്ത്യന്‍ നോളജ് സിസ്റ്റത്തിന്റെ കേന്ദ്രമായ വൃദ്ധി സെന്റ് ജോസഫ്സ് കോളജില്‍ ആരംഭിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി വൃദ്ധി ഐകെഎസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. വൃദ്ധി ഇന്ത്യന്‍ നോളജ് സിസ്റ്റം ഡയറക്ടര്‍ ഡോ. വി.എസ്. സുജിത, മാനുസ്ക്രിപ്റ്റ് റിസര്‍ച്ച് പ്രിസര്‍വേഷന്‍ സെന്റര്‍ ഡയറക്ടര്‍ പ്രഫ.ലിറ്റി ചാക്കോ, ചരിത്ര വിഭാഗം മേധാവി ഡോ. ജോസ് കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.