താഴേക്കാട് സെബാസ്റ്റ്യന്‍ യുപി സ്കൂളിന്റെ 83-ാ മത് വാര്‍ഷികാഘോഷം

താഴേക്കാട് സെബാസ്റ്റ്യന്‍ യുപി സ്കൂളിന്റെ 83-ാ മത് വാര്‍ഷികാഘോഷവും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങും ആളൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. എം.എസ്. വിനയന് ഉദ്ഘാടനം ചെയ്യുന്നു. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ സമീപം.
താഴേക്കാട്: താഴേക്കാട് സെബാസ്റ്റ്യന്‍ യുപി സ്കൂളിന്റെ 83-ാ മത് വാര്‍ഷികാഘോഷവും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങും ആളൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. എം.എസ്. വിനയന് ഉദ്ഘാടനം ചെയ്തു. പാവനാത്മ പ്രൊവിന്‍സ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. ട്രീസ ജോസഫ് സിഎച്ച്എഫ്. അദ്യക്ഷത വഹിച്ചു. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. എഇഒ മാള കെ.കെ. സുരേഷ്, പൂര്‍വ്വ വിദ്യാര്‍ഥി ഫാ. ബെല്‍ഫിന്‍ കൊപ്പുള്ളി, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ലീന പോള്‍ സിഎച്ച്എഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്ബത്ത്, മുന്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മരിയ ജോസ് സിഎച്ച്എഫ്, പിടിഎ പ്രസിഡന്റ് എന്‍.ജെ. ജാക്സണ്, അധ്യാപക പ്രതിനിധി പി. ജിന്‍സി പീറ്റര്‍, സ്കൂള്‍ ലീഡര്‍ ഗ്ലെന്‍ ഗ്ലിസ്റ്റര്‍ സോമന്, എംപിടിഎ പ്രസിഡന്റ് ജിന്‍സി, വിരമിക്കുന്ന അധ്യാപകരായ ലിസ മാളിയേക്കല്‍, സോളി എ. അബുക്കന് എന്നിവര്‍ സംസാരിച്ചു.