മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ സ്നേഹക്കൂട് ഭവന പദ്ധതി ഏഴാമത്തെ വീട് നിര്‍മ്മാണം ആരംഭിച്ചു

ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ് നേതൃത്വം നല്‍കിയുള്ള സ്നേഹക്കൂട് ഭവന നിര്‍മ്മാണ പദ്ധതിയിലെ ഏഴാമത്തെ വീടിന്റെ നിര്‍മാണം മന്ത്രി ഡോ. ആര്. ബിന്ദു തുടക്കം കുറിക്കുന്നു.
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന സ്നേഹക്കൂട് ഭവന നിര്‍മ്മാണ പദ്ധതിയിലെ ഏഴാമത്തെ വീട് എടക്കുളത്ത് നിര്‍മ്മാണം ആരംഭിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സാങ്കേതിക കാരണങ്ങളാല്‍ സര്‍ക്കാരിന്റെ ഭവന പദ്ധതികളില്‍ ഉള്‍പ്പെടാതെ പോയ ഭവനരഹിതരായ നിര്‍ധനര്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹക്കൂട്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി.
ആറാമത്തെ വീടിന്റെ നിര്‍മ്മാണം ആളൂരില്‍ അവസാനഘട്ടത്തിലാണ്. എടക്കുളം സ്വദേശി കാളത്തുപറമ്പില്‍ പ്രകാശനും കുടുംബത്തിനും നല്കുന്ന വീടിന്റെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. എന്‍എസ്എസ് യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെയാണ് സ്നേഹക്കൂട് പദ്ധതി നടപ്പിലാക്കുന്നത്. പൂമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് മുഖ്യാതിഥിയായിരുന്നു. കാലിക്കട്ട് യൂണിവേഴ്സിറ്റി എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. എന്‍. ഷിഹാബ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, സി.പി. ശൈല നാഥന്, കെ.വി. ജിനരാജദാസന്‍, പി. ഗോപിനാഥ്, ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അനുഷ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.