റോഡു വികസനം; കെഎസ്ടിപി അധികൃതരുടെ നിസംഗതക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

തൃശൂര്‍-കൊടുങ്ങല്ലൂര്‍ റോഡ് പണിയുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട മുതല്‍ കരുവന്നൂര്‍ വരെയുള്ള റോഡ് പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി മാപ്രാണം സെന്ററില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുന്നു.
മാപ്രാണം: തൃശൂര്‍-കൊടുങ്ങല്ലൂര്‍ റോഡ് പണിയുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട മുതല്‍ കരുവന്നൂര്‍ വരെയുള്ള റോഡ് പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി മാപ്രാണം സെന്ററില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. റോഡ് പണി നീണ്ടു പോകുന്നതില്‍ വ്യാപാരികളും പൊതുജനങ്ങളും ഏറെ ദുരിതത്തിലാണ്. നഗരസഭയിലെ മാപ്രാണം, കരുവന്നൂര്‍, മൂര്‍ക്കനാട്, പൊറത്തിശേരി എന്നീ പ്രദേശങ്ങളില്‍ ദിവസങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ല.
ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, ബ്ലോക്ക് ഭാരവാഹികളായ അഡ്വ. സിജു പാറേക്കാടന്‍, ജോബി തെക്കുടന്‍, കെ.കെ. അബ്ദുള്ളകുട്ടി, കെ.സി. ജെയിംസ്, പി.ബി. സത്യന്, മണ്ഡലം ഭാരവാഹികളായ കെ. വേലായുധന്, അഖില്‍ കാഞ്ഞാണികാരന്‍, എന്‍.ആര്. ശ്രീനിവാസന്, കെ. ഗണേഷ്, എ.കെ. വര്‍ഗ്ഗീസ്, സിന്ധു അജയന്, ലീല അശോകന് എന്നിവര്‍ പ്രസംഗിച്ചു.