കാറളം തെക്കുമുറി ലിഫ്റ്റ് ഇറിഗേഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു

കാറളം തെക്കുമുറി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു.
കാറളം: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കാറളം തെക്കുമുറി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍, ജനപ്രതിനിധികളായ സുനില്‍ മാലാന്ത്ര, മോഹന്‍ വലിയാട്ടില്‍, അമ്പിളി റെനില്‍, ബീന സുബ്രഹ്മണ്യന്, ലൈജു ആന്റണി, പി വി സുരേന്ദ്രലാല്‍, ജഗജി കായംപുറത്ത്, അംബിക സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.