ലഖ്പതി ദീദി സര്‍വ്വേ; വിജിലന്‍സ് അന്വേഷണം വേണം; കോണ്‍ഗ്രസ്

മുരിയാട് പഞ്ചായത്തില്‍ ലഖ്പതി ദീദി സര്‍വ്വേ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: വന്‍ നേതാക്കളുടെ പാത പിന്തുടര്ന്ന് സിപിഎമ്മിന്റെ ചെറു നേതാക്കളും അഴിമതിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള ശ്രമമാണെന്ന് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് പറഞ്ഞു. ഗ്രാമീണമേഖലയിലെ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നില്ക്കുന്ന സ്ത്രീകള്‍ക്ക് സാമ്പത്തിക ശാക്തീകരണം നടത്തുക ലക്ഷ്യമിട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പിലാക്കുന്ന ലഖ്പതി ദീദി സര്‍വേ നടത്തുന്നതിനായി നിയമിച്ചിട്ടുള്ള സിആര്‍പിമാരുടെ (കമ്മ്യൂണിറ്റി റിസോര്‍സ് പേഴ്സണ്‍) യൂസര്‍ ഐഡിയും പാസ്വേഡും ദുരുപയോഗം ചെയ്ത് സര്‍വേക്കുള്ള പ്രതിഫലം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിനെതിരെയാണ് സിആര്‍പിമാരുടെ പരാതിയുള്ളത്. മൃഗസംരക്ഷണ വകുപ്പിലെ നിലവിലുള്ള ആര്പിമാരെയാണ് മുരിയാട് പഞ്ചായത്തില്‍ ലഖ്പതി ദീദി സര്‍വേ നടത്തുന്നതിനായി നിയമിച്ചിട്ടുള്ളത്. സര്‍വേയുടെ ചുമതലയുള്ള കുടുംബശ്രീ മിഷന് സര്‍വ്വേ നടത്തുന്നതിന് ആര്‍പിമാരുടെ പേരില്‍ യൂസര്‍ ഐ ഡിയും പാസ്വേഡും നിര്‍മ്മിക്കുകയും സര്‍വേ നടത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ സര്‍വേ നടത്തുന്നത് പിന്നീട് മതിയെന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ആര്‍പിമാര്‍ സര്‍വേ ആരംഭിച്ചിരുന്നില്ല.
എന്നാല്‍ പിന്നീട് സര്‍വ്വേ ചെയ്തതിന്റെ പ്രതിഫലത്തുക ഡിപ്പാര്ട്മെന്റിനോടാവശ്യപ്പെടാനും ഈ തുക കുടംബശ്രീ സിഡിഎസ് മെമ്പര്‍മാര്‍ക്ക് കൈമാറാനും സിഡിഎസ് ചെയര്‍പേഴ്സണും ബ്ലോക്ക് കോ ഓര്‍ഡിനേറ്ററും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തങ്ങള്‍ ഈ സര്‍വേ നടത്തിയിട്ടില്ലെന്ന് അറിയിച്ചപ്പോള്‍ തങ്ങളുടെ ഐഡിയും പാസ്വേഡും ഉപയോഗിച്ച് കുടുംബശ്രീക്കാര് സര്‍വ്വേ നടത്തിയെന്നും ആയതിനാല്‍ പണം അവര്‍ക്ക് കൈമാറണമെന്ന നിര്‍ദേശമാണ് ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജലക്ഷ്മി കുറുമത്ത്, ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, വൈസ് പ്രസിഡന്റുമാരായ തോമസ് തത്തംപിള്ളി, ശ്രീജിത്ത് പട്ടത്ത്, സെക്രട്ടറിമാരായ എം.എന്‍. രമേശ്, ജോമി ജോണ്‍, ലിജോ മഞ്ഞളി, വിബിന് വെള്ളയത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, നിത അര്ജുനന് എന്നിവര്‍ പ്രസംഗിച്ചു.