ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇരിങ്ങാലക്കുടയില്‍ മഹിളാ മാര്‍ച്ച്

ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ചുകൊണ്ട് മഹിളാമോര്‍ച്ച സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ നടന്ന മഹിളാ മാര്‍ച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ചുകൊണ്ട് മഹിളാമോര്‍ച്ച സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കട നഗരത്തില്‍ മഹിളാ മാര്‍ച്ച് സംഘടിപ്പിച്ചു. ഠാണാ പൂതംകുളം മൈതാനിയില്‍ നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാന്‍ഡ് ആല്‍ത്തറയ്ക്കല്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കവിതാ ബിജു അധ്യക്ഷത വഹിച്ചു. പൊതുയോഗത്തില്‍ വച്ച് ആശാവര്‍ക്കര്‍മാരെ ആദരിച്ചു. നേതാക്കളായ ആര്‍ച്ച അനീഷ്, കാര്‍ത്തിക സജയ്, സൗമ്യ മോഹന്‍ദാസ്, ജിനി മനോജ്, സിന്ധു സതീഷ്, സിന്ധു ഉണ്ണികൃഷ്ണന്, അമ്പിളി ജയന്, ലീന ഗിരീഷ്, സനിത രാജേഷ്, സിനി, രാഗി മാരാത്ത്, ലാമ്പി റാഫേല്‍, സരിത വിനോദ് എന്നിവര്‍ നേതൃത്വം നല്കി.