വരുമാനത്തില്‍ രണ്ടാം സ്ഥാനം, എന്നീട്ടും അവഗണന മാത്രം; ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അവഗണനയ്ക്കെതിരേ പ്രക്ഷോഭം

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്.
ഇരിങ്ങാലക്കുട: കല്ലേറ്റുംകര റെയില്വേസ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരേ ഇരിങ്ങാലക്കുട റെയില്വേസ്റ്റേഷന് വികസനസമിതി ജനകീയസമരങ്ങള്‍ ആരംഭിക്കുന്നു. വരുമാനത്തില്‍ ജില്ലയില്‍ രണ്ടാംസ്ഥാനത്താണ് പഴക്കംചെന്ന ഈ സ്റ്റേഷന്. എന്നാല്‍ അധികൃതരുടെ അവഗണനമൂലം വരുമാനം കുറയുകയാണ്.
ഇതിലും വരുമാനം കുറഞ്ഞ സ്റ്റേഷനുകളില്‍പോലും കോടിക്കണക്കിനുരൂപയുടെ വികസനമാണ് നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അമൃത് സ്റ്റേഷന് പദ്ധതിയില്‍പോലും ഈ സ്റ്റേഷന് ഉള്‍പ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ജനകീയസമരങ്ങള്‍ തുടങ്ങുന്നതെന്ന് മുഖ്യസംഘാടകന്‍ വര്‍ഗീസ് തൊടുപറമ്പില്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ മുഖേന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദക്ഷിണ റെയില്‍വേ, ജില്ലാ പോലീസ് മേധാവി ഉള്‍പ്പടെയുള്ളവര്‍ക്കും സമരമുന്നറിയിപ്പുനല്കും. നാളെ രാവിലെ ഒമ്പതിന് 105 വയസായ സുകുമാരന്‍(ബാലന്)പിള്ള സമരാഗ്നി ജ്വലിപ്പിക്കും. തുടര്‍ന്ന് പി.എം. ഷാഹുല്‍ഹമീദ് മാസ്റ്റര്‍ സ്മാരക സമരവേദിയില്‍ ഏകദിന സമരസൂചനാ സത്യാഗ്രഹം നടത്തും. വൈകീട്ട് നാലിന് കല്ലേറ്റുംകരയില്‍ സമരവിളംബരറാലിയും പൊതുസമ്മേളനവും നടക്കും. 10 ദിവസത്തിനുള്ളില്‍ അധികൃതരില്‍നിന്ന് അനുകൂല മറുപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ഒരാള്‍ ഒരു പകല്‍ സത്യാഗ്രഹം എന്ന നിലയില്‍ അനിശ്ചിതകാല സമരം ആരംഭിക്കുംക്കുമെന്നും നേതാക്കളായ വര്‍ഗീസ് പന്തല്ലൂക്കാരന്‍, കെ.എഫ്. ജോസ്, സോമന് ശാരദാലയം, ഐ.കെ. ചന്ദ്രന് എന്നിവര്‍ പറഞ്ഞു.
