ഇറീഡിയം നിക്ഷേതട്ടിപ്പ്; 500 കോടിയിലധികം നിക്ഷേപം, പോലീസ് അന്വേഷണം ആരംഭിച്ചു

ഇരിങ്ങാലക്കുട: ഇറീഡിയം നിക്ഷ തട്ടിപ്പില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ ടി.കെ. ഷാജു ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതി നല്‍കിയിരുന്നു. ഈ പരാതിയെ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇന്ത്യയില്‍ ഇറീഡിയം ലോഹം കണ്ടുപിടിക്കുകയും ഈ ലോഹത്തിന്റെ വില്പനക്ക് നിക്ഷേപം നടത്തിയാല്‍ കോടികള്‍ ലാഭവിഹിതമായി തിരിച്ചു ലഭിക്കുമെന്നു പറഞ്ഞാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരവധി ഏജന്റുമാരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
500 കോടിക്കു മുകളില്‍ നിക്ഷേപം നടന്നതായാണ് പരാതിയിലുള്ളത്. 20 വര്‍ഷമായി തട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും പണം നിക്ഷേപിച്ച ആര്‍ക്കും ഇതുവരെ നിക്ഷപതുക തിരികെ ലഭിച്ചിട്ടുമില്ല. ഇറീഡിയം വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിന് നികുതി അടക്കുവാന്‍ പണം ആവശ്യമാണ്. ഈ നികുതി അടക്കുന്നതിനുള്ള പണമാണ് ജനങ്ങളില്‍ നിന്നും നിക്ഷേപമായി സ്വീകരിക്കുന്നത്. ഇറീഡിയം വില്പന നടക്കുമ്പോള്‍ ലഭിക്കുന്ന ലാഭവിഹിതം നിക്ഷേപതുകയുടെ വിഹിതമനുസരിച്ച് നിക്ഷപകര്‍ക്ക് തിരികെ നല്‍കും. ഇതു പറഞ്ഞാണ് നിക്ഷേപകരില്‍ നിന്നും പണം വാങ്ങിയിരിക്കുന്നത്.
പതിനായിരം രൂപ നിക്ഷേപിച്ചവര്‍ക്ക് 10 കോടി രൂപ ലഭിക്കുന്ന മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. നിക്ഷേപ തുക കൂടുന്നതോടെ തിരിച്ച് ലഭിക്കുന്ന ലഭിക്കുന്ന തുകയും കൂടുമെന്നാണ് ഏജന്റുമാര്‍ നിക്ഷേപകരോട് പറഞ്ഞിരിക്കുന്നത്. പെരിഞ്ഞനം സ്വദേശിയാണ് ഇതിലെ മുഖ്യ കണ്ണി. ഇരിങ്ങാലക്കുയില്‍ താമസിക്കുന്ന ഇയാളുടെ സഹോദരിയുടെ നേതൃത്വത്തില്‍ ചില ഏജന്റുമാരെ നിയമിച്ചാണ് ഇരിങ്ങാലക്കുട, മാപ്രാണം, പൊറത്തിശേരി, കരുവന്നൂര്‍ മേഖലയിലുള്ളവരുടെ പണം സ്വരൂപിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ പല പ്രമുഖരും ഇറീഡീയം നിക്ഷേപ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടിട്ടുള്ളതായി സൂചനയുണ്ട. ഇവരുടെ ചിത്രങ്ങളടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇറീഡിയം നിക്ഷേപത്തില്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ച പലര്‍ക്കും സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്. കൂടുതല്‍ പേര് പരാതിയുമായി രംഗത്ത് വരുമെന്നതറിഞ്ഞതോടെ സാവകാശം നല്കിയാല് നിക്ഷേപതുക ഇരട്ടിയായി തിരികെ നല്‍കാമെന്നു പറഞ്ഞു നിക്ഷപകരെ പരാതില്‍ നിന്നും പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങളും നടക്കു്നുണ്ട്. നിക്ഷപതുകയുടെ ഉറവിടം കാണിക്കേണ്ടിവരുമെന്ന ഭയത്താല്‍ പലരും പരസ്യമായി പരാതിയുമായി രംഗത്തുവരുവാന്‍ ഭയക്കുകയാണ്. ഇറീഡിയം നിക്ഷപ തട്ടിപ്പിനെ സംബന്ധിച്ച് പോലീസിന്റെ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.