ചികിത്സയ്ക്കിടയില്‍ കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മ മരിച്ചു
ഇരിങ്ങാലക്കുട: കരള്‍ രോഗത്തിനുള്ള ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മ മരിച്ചു. കൊരുമ്പിശേരി വലിയപറമ്പില്‍ രാജന്റെ ഭാര്യ ബേബി (57) യാണു മരിച്ചത്. ചികിത്സയ്ക്കായി കഴിഞ്ഞ വ്യാഴാഴ്ചയാണു തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സംസ്കാരം മുക്തിസ്ഥാനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തി. മക്കള്‍: മിഥുന്, സ്നേഹ.