മതസൗഹാര്‍ദ്ദവും മാനവീകതയും നമ്മുടെ നാടിന്റെ മുഖമുദ്ര- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷ്ണല്‍ ജെസിഐ ഇരിങ്ങാലക്കുട സംഘടിപ്പിച്ച മാനവ സമന്വയം 2025 ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മതസൗഹാര്‍ദ്ദവും മാനവീകതയും നമ്മുടെ നാടിന്റെ മുഖമുദ്രയാണന്നും പരസ്പരം സഹവര്‍ത്തിത്വത്തിലൂടെ ഒന്നിച്ച് മുന്നേറണമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷ്ണല്‍ ജെസിഐ ഇരിങ്ങാലക്കുട സംഘടിപ്പിച്ച മാനവ സമന്വയം 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. രാസലഹരി, സിന്തറ്റിക് ലഹരി, എന്നി മാരക വിപത്തുകളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കേണ്ട ഉത്തരവാദിത്വം എല്ലാവര്ക്കും ഉണ്ടന്നും അത് ഏറ്റെടുക്കാനും ബിഷപ് ആഹ്വാനം ചെയ്തു. ജെസിഐ പ്രസിഡന്റ് ഡിബിന്‍ അമ്പൂക്കന് അധ്യക്ഷത വഹിച്ചു. ഠാണാ ജുമ മസ്ജിദ് ഇമാം കബീര്‍ മൗലവി, കൂടല്‍ മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി എന്നിവര്‍ മത സൗഹാര്‍ദ സന്ദേശങ്ങള്‍ നല്കി. ക്രൈസ്റ്റ് എന്‍ജിനിയറിംഗ് കോളജ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാല്യേക്കര, ജെസിഐ സോണ്‍ പ്രസിഡന്റ് മെജോ ജോണ്സണ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജെസിഐ സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറര്‍ സോണി സേവ്യര്‍, പ്രോഗ്രാം ഡയറക്ടര്‍മാരായ സി.സി. ബിജു, ഡയസ് ജോസഫ്, മുന്‍ പ്രസിഡന്റുമാരായ ലിയോ പോള്‍, ടെല്‍സണ്‍ കോട്ടോളി, പി.ജെ. ജീസണ്‍ എന്നിവര്‍ പ്രസംഗിച്ചു.