ബ്ലോക്ക് ക്ലസ്റ്റര്‍ തല അരങ്ങ് സംഘാടക സമിതി യോഗം ഉദ്ഘാടനം നടന്നു

ബ്ലോക്ക് ക്ലസ്റ്റര്‍ തല അരങ്ങ് സംഘാടക സമിതി യോഗം ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. വി.ആര്. സുനില്‍കുമാര്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ബ്ലോക്ക് ക്ലസ്റ്റര്‍ തല അരങ്ങ് സംഘാടക സമിതി യോഗം ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. വി.ആര്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജഗജി കായംപുറത്ത്, ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത് എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 30 നും മെയ് രണ്ടിനും ഇരിങ്ങാലക്കുട ടൗണ്‍ ഹോളിലും ചാത്തന് മാസ്റ്റര്‍ ഹാളിലും രണ്ടുദിവസങ്ങളിലായി നടക്കുന്ന അരങ്ങില്‍ 33 ഓണ്‍സ്റ്റേജ് ഐറ്റങ്ങളിലും 11 ഓഫ് സ്റ്റേജ് ഐറ്റങ്ങളിലുമായി 11 സിഡിഎസിലെ മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും.