യുവാവിനെ കരിങ്കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് പേര് അറസ്റ്റില്‍

ഇരിങ്ങാലക്കുട: യുവാവിനെ കരിങ്കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിയായ പുത്തന്ച്ചിറക്കാരന് ജ്യോതിഷ് (28) നെ കുടുബമായി താമസിക്കുന്ന കക്കാട്ട് അമ്പലത്തിനടുത്തുള്ള വീടിന്റെ മുറ്റത്ത് വെച്ച് കരിങ്കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. കരിങ്കല്ലുകഷണം കൊണ്ട് തലയില്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ജ്യോതിഷിന്റെ അമ്മ സുജാതയെ തലയിലും ഷോള്ഡറിലും ഇടിച്ച് പരിക്കേല്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ എടക്കുളം സ്വദേശി തറയില്‍ വീട്ടില്‍ മിഥുന് (28), കണ്ഠ്വേശ്വരം സ്വദേശി ഗുരുവിലാസം വീട്ടില്‍ വിഷ്ണു (27) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
മിഥുനും ജ്യോതിഷും തമ്മില്‍ നടത്താനിരുന്ന പെയിന്റ് ഷോപ്പ് ബിസിനസില്‍ നിന്നും ജ്യോതിഷ് പിന്മാറിയതിലുളള വൈരാഗ്യത്താലാണ് മിഥുനും വിഷ്ണുവും ചേര്‍ന്ന് ആക്രമിച്ചത്. ജ്യോതിഷിന്റെ തലയുടെ ഇടതുവശത്തും ഇടതു കണ്‍പുരികത്തിലും ഇടതു കണ്ണിന്റെ ഇടതുവശത്തും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ജോയ്തിഷിന്റെ മര്‍ദിക്കുന്നത് തടയാന്‍ ചെന്ന സുജാതയെ മിഥുന് തലക്കും ഷോള്ഡറിലും കൈകൊണ്ടും ഇടിച്ചു പരിക്കേല്പിക്കുകയും വിഷ്ണു ജ്യോതിഷിനെ പുറത്തും ഷോള്ഡറിലുംെൈ കകാണ്ട് അടിക്കുകയും ജ്യോതിഷിന്റെ തല അടുത്തുളള മതിലില്‍ ഇടിപ്പിച്ചും പരിക്കേല്പിക്കുകയായിരുന്നു.
പരിക്കേറ്റ ജ്യോതിഷ് ഇരിങ്ങാലക്കുട ഗവ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ പോലീസിനോട് പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ അന്വേഷണം നടത്തി വരുന്നതിനിടയില്‍ മിഥുനെ ഇരിങ്ങാലക്കുട ഗവ: ആശുപത്രി പരിസരത്ത് നിന്നും, വിഷ്ണുവിനെ കണ്ഠ്വേശ്വരത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്.
മിഥുന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ 2024 ല്‍ സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സബ് ഇന്‍സ്പെക്ടര്‍ ക്ലീറ്റസ്.സി.എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുരുകദാസ്, സിവില്‍ പോലീസ് ഓഫീസര്‍ രജീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.