മുരിയാട് പഞ്ചായത്തിന് ഇരട്ടപുരസ്കാരം

ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച മികച്ച പഞ്ചായത്തിനുള്ള പുരസ്കാരത്തില്‍ മൂന്നാംസ്ഥാനവും ഹരിതവിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പുരസ്കാരവും നേടിയ മുരിയാട് പഞ്ചായത്തിനുള്ള പുരസ്കാരം മന്ത്രി കെ. രാജനില്‍നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് രതി ഗോപി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: മാലിന്യമുക്തം നവകേരളം കാംപയിന്റെ ഭാഗമായി ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച മികച്ച പഞ്ചായത്തിനുള്ള പുരസ്കാരത്തില്‍ മൂന്നാംസ്ഥാനവും ഹരിതവിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പുരസ്കാരവും മുരിയാട് പഞ്ചായത്തിന് ലഭിച്ചു. ഒക്ടോബര്‍ രണ്ടുമുതല്‍ മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
അഞ്ച് മേഖലകളില്‍ പത്ത് ഘട്ടമായി 60 ല്‍പരം പദ്ധതികള്‍ നടത്തിയാണ് മുരിയാട് പഞ്ചായത്ത് ക്ലീന്‍ ഗ്രീന്‍ മുരിയാട് പദ്ധതി നടപ്പിലാക്കിയത്. മന്ത്രി കെ. രാജനില്‍നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് രതി ഗോപി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം ഭാരവാഹികളും ചേര്‍ന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.