പടിയൂരില്‍ അമൃതം അങ്കണവാടി രാജ്യസഭാ എംപി പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു

പടിയൂര്‍ ഗ്രാമപ്പഞ്ചായത് നാലാം വാര്‍ഡിലെ അമൃതം അങ്കണവാടി രാജ്യസഭാ എംപി പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: പടിയൂര്‍ പഞ്ചായത് നാലാം വാര്‍ഡിലെ അമൃതം അങ്കണവാടി രാജ്യസഭാ എംപി പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് അധ്യക്ഷത വഹിച്ചു. രാജ്യസഭാ എംപി സന്തോഷ് കുമാറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 29.94 ലക്ഷം രൂപ ഉപയോഗിച്ചാണ് അങ്കണവാടി നിര്‍മ്മിച്ചിരിക്കുന്നത്. അങ്കണവാടി നിര്‍മ്മിക്കുന്നതിന് എടതിരിഞ്ഞിയില്‍ അഞ്ചു സെന്റ് സ്ഥലം നല്‍കിയത് നാടിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞുനിന്നിരുന്ന എടതിരിഞ്ഞി പുളിപറമ്പില്‍ പി.എസ്. സുകുമാരന്‍ മാസ്റ്റരുടെ സ്മരണാര്‍ത്ഥം കുടുംബമാണ്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ടി.വി. വിബിന്, ജയശ്രീലാല്‍ മെമ്പര്‍മാരായ ലത സഹദേവന്, കെ.വി. സുകുമാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.പി. സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് സ്വാഗതവും വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എം. ഹസീബ് അലി നന്ദിയും പറഞ്ഞു.