മൂന്ന് അവാര്‍ഡുകളുടെ നേട്ടത്തില്‍ തിളങ്ങി ഇരിങ്ങാലക്കുട നഗരസഭ

മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇരിങ്ങാലക്കുട നഗരസഭക്കുള്ള പുരസ്കാരം മന്ത്രി കെ. രാജനില്‍ നിന്നും ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, ക്ലീന്‍ സിറ്റി മാനേജര്‍ എസ്. ബേബി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനൂപ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: മൂന്ന് അവാര്‍ഡുകളുടെ നേട്ടം കൈവരിച്ച് ഇരിങ്ങാലക്കുട നഗരസഭ. തൃശൂര്‍ ജില്ലയുടെ സമ്പൂര്‍ണ മാലിന്യ മുക്തം പ്രഖ്യാപന പരിപാടിയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ക്കാണ് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി അര്‍ഹത നേടിയത്. ഹരിത സ്ഥാപന പദവിയില്‍ മികച്ച തദ്ദേശ സ്ഥാപനം, ഹരിത കലാലയങ്ങള്‍ക്കുള്ള മികച്ച തദ്ദേശ സ്ഥാപനം, എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളില്‍ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനം എന്നീ മൂന്ന് അവാര്‍ഡുകളാണ് മുനിസിപ്പാലിറ്റി കരസ്ഥമാക്കിയത്.
റവന്യുവകുപ്പു മന്ത്രി കെ. രാജന്, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഐഎഎസ് എന്നിവരില്‍ നിന്നും ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, ക്ലീന്‍ സിറ്റി മാനേജര്‍ എസ്. ബേബി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനൂപ് കുമാര്‍, കെഎസ്ഡബ്യൂഎംപി എന്‍ജിനീയര്‍ എസ്. ശിവ, ശുചിത്വ മിഷന് വൈപി എം.ഡി. അജിത്, ഹരിത കേരളം മിഷന് ആര്‍പി പി.എ. ശ്രീദ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.