കോടതി ഉത്തരവ് ലംഘിച്ച് വീട്ടിലേക്ക് അതിക്രമിച്ച് കയറിയ കേസിലെ പ്രതി അറസ്റ്റില്‍

ഗ്രീനിഷ്.
ഇരിങ്ങാലക്കുട: കോടതിയുടെ ഉത്തരവ് നിലനില്‍ക്കെ വെളയനാട് സ്വദേശിനിയുടെ വീടിന്റെ പിന്‍വശത്തേക്ക് അതിക്രമിച്ച് കയറി അടുക്കള ഭാഗത്തെ ഗ്രില്‍ പൊളിച്ച് അകത്തേക്ക് കടക്കാന്‍ ശ്രമിച്ച കൊറ്റനെല്ലൂര്‍ കരുവാപ്പടി സ്വദേശി കനംകുടം വീട്ടില്‍ ഗ്രീനിഷ് (28) എന്നയാളെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്തിനടുത്ത് നിന്നാണ് ഗ്രിനീഷിനെ പിടികൂടിയത്. ഗ്രീനീഷിനെതിരെ ആളൂര്‍ പോലീസ് സ്റ്റേഷനില്‍ ഈ കേസിലെ പരാതിക്കാരിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിനുള്ള കേസും, പരാതിക്കാരിയുടെ വീടിന് മുന്നില്‍ പോയി പടക്കം പൊട്ടിച്ച് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനുള്ള കേസും, കോടതി ഉത്തരവ് ലംഘിച്ച് പരാതിക്കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ കേസുമുണ്ട്. ആളൂര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍മാരായ എം. അഫ്സല്, സാബു, സുമേഷ്, എഎസ്ഐ രജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മന്നാസ്, ആകാശ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.