ഇരിങ്ങാലക്കുട നഗരസഭയിലെ കണക്കന് കുളം കയര്‍ ഭൂവസ്ത്രം വിരിച്ചു നവീകരിച്ചു

ഇരിങ്ങാലക്കുട നഗരസഭയിലെ കണക്കന് കുളം കയര്‍ഭൂവസ്ത്രം വിരിച്ചു നവീകരിച്ചതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കണക്കന് കുളം അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ കയര്‍ വസ്ത്രം വിരിച്ച് മനോഹരമാക്കി. മണ്ണിലേക്ക് അരിച്ചിറങ്ങുന്ന വെള്ളം ഭൂമിയിലെ ജലനിരപ്പ് കൂട്ടാന്‍ സഹായിക്കുകയും പ്രകൃതിദത്തമായി ജലാശയങ്ങളെ സംരക്ഷിക്കുന്നു ഇതിലൂടെ സാധിക്കും. ഈ പ്രവര്‍ത്തിക്കായി 145,000 രൂപ അടക്കല്‍ തുകയും 227 തൊഴില്‍ ദിനങ്ങളും വിനിയോഗിച്ചു. തൃശൂര്‍ ജില്ലയിലെ നഗരസഭയില്‍ വച്ച് ഈ പ്രവര്‍ത്തി നടപ്പിലാക്കിയ ആദ്യത്തെ നഗരസഭയാണ് ഇരിങ്ങാലക്കുട നഗരസഭ.
ഇരിങ്ങാലക്കുട നഗരസഭയുടെ ഇത്തരത്തിലുള്ള രണ്ടാമത്തെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഈ പ്രവര്‍ത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി.സി. ഷിബിന്‍, ഫെനി എബിന്, ജെയ്സണ്‍ പാറേക്കാടന്‍, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക്, കയര്‍ ഇന്‍സ്പെക്ടര്‍ പി.കെ. പ്രിയ, വാര്‍ഡ് കൗണ്‍സിലര്‍ അജിത്കുമാര്‍, തൊഴിലുറപ്പ് ഉദ്യോഗസ്ഥന് ടി.എസ്. സിജിന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ലേഖ, ബിജു പോള്‍, ജസ്റ്റിന് തുടങ്ങിയവര്‍ സംസാരിച്ചു.