കുടുംബങ്ങള്‍ വിശ്വാസപരിശീലനവേദികളാകണം: മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട രൂപതാതലത്തിലുള്ള വിശ്വാസ പരിശീലനവര്‍ഷത്തിന്റെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കുടുംബങ്ങള്‍ വിശ്വാസ പരിശീലനവേദികള്‍ ആകണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂകാടന്. വിശ്വാസ പരിശീലനവര്‍ഷത്തിന്റെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. മാള സെന്റ് സ്റ്റനിസ്ലാവോസ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ രൂപത വിശ്വാസപരിശീലന ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ അധ്യക്ഷതവഹിച്ചു. മാള ഫൊറോന പള്ളി മതാധ്യാപക പ്രതിനിധി ധന്യ ബാബു ആപ്തവാക്യ വിശകലനം നടത്തി. ഫൊറോന വികാരി ഫാ. ജോര്‍ജ് പാറേമേന്‍ 2024-25 വര്‍ഷത്തിലെ മികച്ച മതബോധന യൂണിറ്റ് അവാര്‍ഡും അസിസ്റ്റന്റ് വികാരി ഫാ. വിപിന്‍ വേരംപിലാവ് മികച്ച ഐഎഫ്എല്‍ യൂണിറ്റ് അവാര്‍ഡും പ്രഖ്യാപിച്ചു. അസി. വികാരി ഫാ. മോബിന് അറയ്ക്കല്‍ ലോഗോ മത്സര വിജയികളെ പ്രഖ്യാപിക്കുകയും ബിഷപ് അവര്‍ക്ക് സമ്മാനദാനം നടത്തുകയും ചെയ്തു.