വംശീയ അധിക്ഷേപങ്ങള്‍ ആധുനിക സമൂഹത്തിന് അപമാനം പി.എ. അജയഘോഷ്

കെപിഎംഎസ് വെളളാങ്കല്ലൂര്‍ യൂണിയന് ജനറല്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
നടവരമ്പ്: വംശീയ അധിക്ഷേപങ്ങള്‍ തുടരുന്നത് ആധുനിക സമൂഹത്തിന് അപമാനമാണെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു. വെള്ളാങ്കല്ലൂര്‍ യൂണിയന് ജനറല്‍ കൗണ്‍സില്‍ നടവരമ്പ്, കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക വിവേചനങ്ങള്‍ക്കും ജാതി അധികാര ഗര്‍വ്വിനുമെതിരെ ശബ്ദമുയര്‍ത്തിയ അയ്യങ്കാളിയും ശ്രീനാരായണ ഗുരുദേവനും സഹോദരന് അയ്യപ്പനും തുടങ്ങി നിരവധി സാമൂഹിക പരിഷ്കര്‍ത്താക്കളുടെ സംഭാവനയാണ് ആധുനിക കേരളം. സമൂഹത്തെ പുറകോട്ട് നടത്താന്‍ ശ്രമിക്കുന്ന ഏജന്‍സികളാണ് വംശീയ വിദ്വേഷങ്ങള്‍ പടര്‍ത്തുവാന്‍ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോല്പ്പിക്കുവാന് അയ്യങ്കാളിയുടെ പിന്മുറക്കാര് മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന് വൈസ് പ്രസിഡന്റ് ആശ ശ്രീനിവാസന് അധ്യക്ഷതവഹിച്ചു. സംസ്ഥാന നേതാക്കളായ പി.എന്‍. സുരന്, ശാന്ത ഗോപാലന്, സന്ധ്യ മനോജ്, യൂണിയന് സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, എം.സി. സുനന്ദകുമാര്‍, അമല്‍ കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.