മുകുന്ദപുരം താലൂക്കിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു

ഇരിങ്ങാലക്കുട കെഎസ്ഇ ലിമിറ്റഡിനു സമീപം പാറപ്പുറത്ത് സുധാദേവിയുട വീട് തകർന്ന നിലയിൽ.
ഇരിങ്ങാലക്കുട: കനത്ത മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു. നെല്ലായി, തൊട്ടിപ്പാൾ, കാട്ടൂർ, ആനന്ദപുരം, പൂമംഗലം, കൊറ്റനെല്ലൂർ, വേളൂക്കര, വള്ളിവട്ടം, തെക്കുംകര, ഇരിങ്ങാലക്കുട, എടതിരിഞ്ഞി, മാടായിക്കോണം, മുരിയാട് വില്ലേജുകളിലാണ് വീടുകൾ തകർന്നത്. കാട്ടൂർ പഞ്ചായത്തിൽ ഈഴുവപ്പടി സന്തോഷ്, നന്തിലത്തുപറന്പിൽ സുനിൽ പൂമംഗലം പഞ്ചായത്തിൽ കൊന്പരുപറന്പിൽ ശശി, വേളൂക്കര പഞ്ചായത്തിൽ മേപ്പറന്പ് വീട്ടിൽ ശശീന്ദ്രൻ, കളപ്പുരക്കൽ രവി ഭാര്യ രമ, തുന്പൂർ പൊന്നന്പത്ര രാമനാഥൻ മകൻ ഹരിദാസ്, കൊറ്റനെല്ലൂർ വില്ലേജിൽ തുന്പൂർ വേലിക്കാട്ടിൽ ജമീലഭായ്, മുരിയാട് പഞ്ചായത്തിൽ പൂവാലിപറന്പിൽ ശ്രീനിവാസൻ, പള്ളിപ്പാമഠത്തിൽ ശ്രീധരൻ, കോടൻവിളയിൽ രാഖി, തയ്യിൽ വീട്ടിൽ സുമതി, പടിയൂർ പഞ്ചായത്തിൽ എടതിരിഞ്ഞി വില്ലേജിൽ ചെട്ടിയാൽ നെല്ലകത്ത് രാധാകൃഷ്ണൻ, കാക്കാത്തിരുത്തി കാളിമലർക്കാവ് വലൂപറന്പിൽ അനിയൻ, കൈമാപറന്പിൽ സുധാകരൻ, പടിയൂർ വില്ലേജിൽ തേവർക്കാട്ടിൽ വേലായുധൻ, നെടുന്പറന്പിൽ ഗംഗൻ, വലൂപറന്പിൽ മനോജ് വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ വടക്കുംകര വില്ലേജിൽ അക്കൻവീട്ടിൽ രമണി, പാറേക്കാടൻ കാർത്യായനി, തെക്കുംകര വില്ലേജിൽ തരൂപീടികയിൽ സാജിത, പൈങ്ങോട് പൂവത്തുംകടവിൽ മുന്ന ജയൻ, കരൂപ്പടന്ന കളത്തിങ്കൽ ബീവി, വള്ളിവട്ടം വില്ലജിൽ ചിങ്കാരത്ത് വീട്ടിൽ രാധു, വലിയപറന്പിൽ കൃഷ്ണൻ, തൂമാട്ട് സജീവൻ, ഇരിങ്ങാലക്കുട നഗരസഭ മാടായിക്കോണം വില്ലേജിൽ പന്പാറ സുരേന്ദ്രൻ, കല്ലൂപറന്പിൽ മുഹമ്മദ് ഹനീഫ, മനവലശേരി വില്ലേജിൽ പാറപ്പുറത്ത് സുധാദേവി, ഇരിങ്ങാലക്കുട വില്ലേജിൽ കീർത്തനയിൽ നന്ദകുമാർ എന്നിവരുടെ വീടുകൾ മരങ്ങൾവീണ് ഭാഗികമായി തകർന്നു.
കനത്തമഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ അമ്മയ്ക്കും മരുമകൾക്കും പരിക്കേറ്റു. നഗരസഭ 27-ാം വാർഡിൽ കെ എസ്ഇ ലിമിറ്റഡ് കന്പനിക്ക് സമീപം താമസിക്കുന്ന പാറപ്പുറം വീട്ടിൽ സുധാദേവിയുടെ ഓടിട്ട വീടിന്റെ മേൽക്കൂരയാണു തകർന്നത്. കഴിഞ്ഞദിവസം പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സുധാദേവി, മകൻ ഉമാശങ്കർ, ഭാര്യ നിഷ, ഇവരുടെ മകൻ എന്നിവരാണു വീട്ടിൽ ഉണ്ടായിരുന്നത്. സുധാദേവിയുടെയും തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന നിഷ(39)യുടെയും ദേഹത്തേക്കാണ് ഓടുകൾ വീണത്. നിഷയുടെ തലയിൽ ആഴത്തിലുള്ള മുറിവേറ്റു. സുധാദേവിക്കു വലതുകൈയ്ക്കു ചതവുണ്ട്. ഉമാശങ്കറും മകനും ഇതേ മുറിയിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിഷയെയും സുധാദേവിയെയും സമീപവാസികൾ ചേർന്നാണ് ഓടുകൾ നീക്കി പുറത്തെടുത്തത്. നിഷ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ഇവർ തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് മാറി.
കെഎൽഡിസി കനാലിന്റെ അരികിടിഞ്ഞുവീണു
താണിശേരി: താണിശേരി പത്തനാപുരത്ത് കെ എൽഡിസി കനാലിന്റെ അരികിടിഞ്ഞുവീണു. കെ എൽഡിസി ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അടക്കമുള്ളവരും സ്ഥലത്തെത്തി.
