മാപ്രാണം വാതിൽമാടം നഗറിൽ വീണ്ടും മണ്ണിടിച്ചിൽ

മുരിയാട് പുല്ലോക്കാരൻ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ അതിർത്തിയിൽ നിർമിച്ചിരുന്ന ഭിത്തി പാടത്തേക്ക് ഇടിഞ്ഞുമാറിയ നിലയിൽ.
മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭ വാർഡ് 38ൽ വാതിൽമാടം നഗറിൽ മണ്ണിടിച്ചിലിൽ മരംവീണ് കൂടാരത്തിൽ രാമക്ക ഭദ്ര(90)യുടെ വീടിനു നാശനഷ്ടം. വീടിന്റെ പിറകിലുള്ള കുന്നിൽനിന്നാണു മണ്ണിടിഞ്ഞത്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ വാതിൽമാടം നഗറിലെ ഏഴു കുടുംബങ്ങൾക്ക് റവന്യൂവകുപ്പ് നേരത്തെ നോട്ടീസ് നല്കിയിരുന്നു. വെള്ളാങ്കല്ലൂർ കാരുമാത്ര വില്ലേജിൽ പാണേലിപ്പറന്പിൽ ആരിഫ, സതീശൻ പോട്ടെക്കാരൻ, കാരേപറന്പിൽ സുരേന്ദ്രൻ എന്നിവരുടെ വീടിനോടു ചേർന്നുള്ള ഭാഗം മണ്ണിടിഞ്ഞു. മുരിയാട് വില്ലേജിൽ പുല്ലോക്കാരൻ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പാടത്തിനോടു ചേർന്നുനിൽക്കുന്ന അതിർത്തിഭാഗത്തു നിർമിച്ചിരുന്ന ഭിത്തി പാടത്തേക്ക് ഇടിഞ്ഞു.