കേന്ദ്ര സാംസ്കാരിക മന്ത്രാലയ യുവ കലാകാരി സ്കോളര്‍ഷിപ്പ് ഹൃദ്യ ഹരിദാസിന്

ഹൃദ്യ ഹരിദാസ്.
ഇരിങ്ങാലക്കുട: കേന്ദ്ര സാംസ്കാരിക മന്ത്രാലയ യുവ കലാകാരി സ്കോളര്‍ഷിപ്പ് മോഹിനിയാട്ട കലാകാരി ഹൃദ്യ ഹരിദാസിന്. ഇരിങ്ങാലക്കുട നടനകൈശികി ഗുരു നിര്‍മ്മല പണിക്കരുടെ കിഴില്‍ കഴിഞ്ഞ പതിനാറുവര്‍ഷമായി മോഹിനിയാട്ടം അഭ്യസിച്ചു വരുന്നു. ദൂരദര്ശന് ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ആണ് ഹൃദ്യ. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം, ഇന്ത്യന്‍ ശാസ്ത്രീയ നൃത്തം, നാടകം, മൈം, ദൃശ്യകല, നാടോടി, പരമ്പരാഗത, തദ്ദേശീയ കലകള്‍, ലളിത ശാസ്ത്രീയ സംഗീതം എന്നീ മേഖലകളില്‍ ഇന്ത്യയ്ക്കുള്ളില്‍ ഉന്നത പരിശീലനത്തിനായി മികച്ച വാഗ്ദാനങ്ങളുള്ള യുവ കലാകാരന്മാര്ക്ക് സഹായം നല്‍കുക എന്നതാണ് ഈ സ്കോളര്‍ഷിപ്പ് ലക്ഷ്യമിടുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ അമേരിക്കന്‍ ആര്‍ട് കൗണ്‍സില്‍ സംഘടിപ്പിച്ച ദി ഇറേസിങ് ബോര്‍ഡേര്‍സ് ഡാന്‍സ് ഫെസ്റ്റിവലിലേക്ക് മോഹിനിയാട്ട രംഗത്ത് പുതുവാഗ്ദാനമായ ഹൃദ്യ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ചുട്ടി കലാകാരനായ ഹരിദാസിന്റെയും രമയുടെ മകളായ ഹൃദ്യ കാലടി ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ എംഎ മോഹിനിയാട്ട വിദ്യാര്‍ത്ഥിനിയാണ്.
